പഠനനേട്ടങ്ങൾ
- ന്യൂട്ടന്റെ ഒന്നാം ചലന നിയമം നിർവചിക്കാൻ കഴിയുന്നു.
- ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിനുള്ള ഉദാഹരണങ്ങൾ നിത്യജീവിതത്തിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നു.
- ജഡത്വം എന്താണെന്ന് നിർവചിക്കാൻ സാധിക്കുന്നു.
- നിശ്ചല ജഡത്വം , ചലന ജഡത്വം എന്നിവ വേർതിരിച്ചറിയാനും നിത്യജീവിതത്തിൽ നിന്നും ഉദാഹരണങ്ങൾ കണ്ടെത്തുന്നതിനും സാധിക്കുന്നു.
അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കപ്പെടുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേര്‍രേഖാസമചലനത്തിലോ തുടരുന്നതാണ്.അതായത് ചലനാവസ്ഥയിലോ നിശ്ചലാവസ്ഥയിലോ ഉള്ള ഏതൊരു വസ്തുവിലും അസന്തൂലിതമായോരു ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം അതിന്റെ പ്രവേഗം മാറ്റമില്ലാതെ തുടരും.
ജഡത്വം.
ഒരുവസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥക്കോ നിശ്ചലാവസ്ഥക്കോമാറ്റം വരുത്തുവാനുള്ള കഴിവില്ലായ്മയാണ് ജഡത്വം.
ഒരുവസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയില്‍ മാറ്റംവരുത്തുവാനുള്ള കഴിവില്ലായ്മയെ നിശ്ചലജഡത്വമെന്നും സ്വയം അതിന്റെ ചലനാവസ്ഥയില്‍ മാറ്റംവരുത്തുവാനുള്ള കഴിവില്ലായ്മയെ ചലനജഡത്വമെന്നും പറയുന്നു.
ഒരു വാഹനം പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോള്‍ യാത്രക്കാര്‍ പിറകോട്ട്വീഴുന്നതും ,ഫലങ്ങളുള്ള മരത്തിന്റെ കൊമ്പ്കുലുക്കുമ്പോള്‍ അതിലെ ഫലങ്ങള്‍ ഞെട്ടറ്റ് വീഴുന്നതും നിശ്ചലജഡത്വം മൂലമാണ്. എന്നാൽ ഓടിവരുന്ന ഒരു അത്ത്ലറ്റിന് ഫിനിഷിങ്ങ് പോയിന്റിലെത്തുമ്പോള്‍ പെട്ടെന്ന് ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തതും ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നിറുത്തുമ്പോള്‍ യാത്രക്കാര്‍ മുന്നോട്ട് വീഴുന്നതും ചലനജഡത്വം മൂലമാണ്.
ജഡത്വവും മാസും
ഒരുവസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ
ആശ്രയിക്കുന്നു. മാസ് കൂടുന്നതിനനുസരിച്ച് അതിന്റെ ജഡത്വവും
കൂടും.
മാസ് കൂടുതലുള്ള വസ്തുവിനെ തള്ളി മാറ്റുന്നത് ദുഷ്കരമാകുന്നതും, ഉരുണ്ടുവരുന്ന ഭാരം കൂടിയ ഒരു വസ്തുവിനെ എളുപ്പത്തില്‍ പിടിച്ച്നിറുത്താന്‍ കഴിയാത്തതും ഇക്കാരണത്താലാണ്.
Click here to open my PowerPoint
ന്യൂട്ടന്റെ ഒന്നാം ചലന നിയമവുമായി ബന്ധപ്പെട്ട കൂടുതൽ ഉദാഹരണങ്ങൾ കാണുന്നതിനു ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
View my Video lesson
Google Form
No comments:
Post a Comment